English| മലയാളം

വസ്തു നികുതി പുനര്‍നിര്‍ണ്ണയം - നോട്ടീസ്

No. R1-12905/11 തീയതി: 24/02/2012

2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം 10/01/2012-ലെ 11-ാം നമ്പര്‍ കൗണ്‍സില്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ നഗരസഭാ പ്രദേശത്തുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി പുനര്‍ നിര്‍ണ്ണയം നടത്തുന്നതിന്‍റെ ഭാഗമായി നഗരസഭ പ്രദേശത്തെ മേഖലകളായി തിരിച്ചും നഗരസഭാ പ്രദേശത്തുള്ള റോഡുകള്‍ തരംതിരിച്ചും നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്നു.

മേഖല വിഭജനം

പ്രാഥമിക മേഖല

  1. ആറ്റിങ്ങല്‍ ഠൗണ്‍ അതിര്‍ത്തിയായ എന്‍ എച്ചിലെ കൊച്ചുവിളമുക്കില്‍ നിന്നും ആരംഭിച്ച് കിഴക്കോട്ട് കരവാരം പഞ്ചായത്ത് അതിര്‍ത്തിവരെയും അവിടെ നിന്നും നഗരസഭ അതിര്‍ത്തിയിലൂടെ ആലംകോട് കിളിമാന്നൂര്‍ റോഡില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  2. ടി ആലംകോട് കിളിമാന്നൂര്‍ റോഡില്‍ സന്ധിക്കുന്ന ഭാഗത്ത് നിന്നും അയ്യംപ്പള്ളി റോഡ് വഴി മണ്ണൂര്‍ഭാഗം ഏലായുടെ സൈഡില്‍ കൂടി ബൈലൈന്‍ വഴി ചിറ്റക്കോണം ഏലായുടെ സൈഡില്‍ കൂടി വാമനപുരം നദിയില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്. വരെയുള്ള പ്രദേശം.
  3. ടി വാമനപുരം നദിയില്‍ സന്ധിക്കുന്ന ഭാഗത്ത് നിന്നും വാമനപുരം നദിയുടെ സൈഡില്‍ കൂടി കരിച്ചിയില്‍ തോട് ആരംഭിക്കുന്ന ഭാഗം വരെയും അവിടെ നിന്നും കരിച്ചിയില്‍ തോടിന്‍റെ സൈഡില്‍ കൂടി ആറ്റിങ്ങല്‍ അയിലം റോഡില്‍ തച്ചൂര്‍കുന്ന് കലുങ്ക് ജംഗ്ഷന്‍ വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം
  4. ടി തച്ചൂര്‍കുന്ന് കലുങ്ക് ജംഗ്ഷന്‍ മുതല്‍ അയിലം റോഡിലൂടെ വേലന്‍കോണം റോഡില്‍ കൂടി ബൈപാസ് ലൈനിലെത്തി അവിടെ നിന്നും ബൈപാസ് ലൈനില്‍ കൂടി മുനിസിപ്പല്‍ കോളനി റോഡില്‍ സന്ധിക്കുന്നഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്. വരെയുള്ള പ്രദേശം.
  5. ടി മുനിസിപ്പല്‍ കോളനി റോഡും ബൈപാസ് ലൈനും സന്ധിക്കുന്ന ഭാഗം മുതല്‍ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സിന്‍റെ പടിഞ്ഞാറ് ഭാഗത്തു കൂടി പോളിടെക്നിക് റോഡിലൂടെ ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  6. ടി ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡ് സന്ധിക്കുന്ന ഭാഗത്ത് നിന്നും മോര്‍ച്ചറി റോഡില്‍ കൂടി നവഭാരത് റോഡിലെത്തി അവിടെനിന്നും റോയല്‍ സോഡാ റോഡ് വഴി പ്രിയദര്‍ശിനി ജംഗ്ഷനിലെത്തി അവിടെ നിന്നും തൈക്കാവ് റോഡ് വഴി അംഗനവാടി പണ്ടിയാലിച്ചി റോഡിലൂടെ ശീവേലിക്കോണം ഏലയുടെ സൈഡിലൂടെ അയ്യങ്കാളി റോഡിലൂടെ ചിറ്റാറ്റിന്‍കര റോഡില്‍ സന്ധിച്ച് ചിറ്റാറ്റിന്‍കര റോഡിലൂടെ മാമം നദിയില്‍ സന്ധിക്കുന്ന ഭഗം വരെയും അവിടെ നിന്നും മാമം നദിയുടെ കരയിലൂടെ എന്‍.എച്ചിലെ പുതിയ പാലം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  7. ടി എന്‍.എച്ചിലെ പുതിയ പാലം മുതല്‍ മാമം നദിയുടെ സൈഡിലൂടെ നഗരസഭാ അതിര്‍ത്തിവരെയും അവിടെ നിന്നും കിഴുവിലം പഞ്ചായത്ത് അതിര്‍ത്തിയില്‍ കൂടി വെള്ളൂര്‍ക്കോണം കടുവയില്‍ ഏലാ വഴി കൊടിവച്ചവിള തോട്ടിലെത്തി കൊടിവച്ചവിള തോട്ടിലൂടെ ഗ്രാമം സ്വകാര്യ ചന്തയില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  8. ടി സ്വകാര്യ ചന്തയില്‍ സന്ധിക്കുന്ന ഭാഗം മുതല്‍ സ്വകാര്യ മാര്‍ക്കറ്റിന്‍റെ മുന്നിലുള്ള മുനിസിപ്പല്‍ റോഡ് വഴി ഗ്രാമം ബൈലൈന്‍ വഴി ശ്മശാനം റോഡിലെത്തി അവിടെ നിന്നും വനിതാ വ്യവസായ കേന്ദത്തിന് മുന്നില്‍ എം.ജി.റോഡ് സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  9. ടി ശ്മശാനം റോഡും എം.ജി.റോഡും സന്ധിക്കുന്ന ഭാഗം മുതല്‍ ചിറയിന്‍കീഴ് റോഡില്‍ വിളയില്‍ റെസിഡന്‍സ് അസോസിയേഷന്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  10. ടി ചിറയിന്‍കീഴ് റോഡില്‍ സന്ധിക്കുന്ന ഭാഗം മുതല്‍ ചിറയിന്‍കീഴ് റോഡിലൂടെ കുന്നത്ത് ലൈന്‍ സന്ധിക്കുന്ന ഭാഗത്ത് നിന്നും കുന്നത്ത് ലൈനിലൂടെ പാലസ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ റോഡിലൂടെ കടയ്ക്കാവൂര്‍ റോഡില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  11. ടി കടയ്ക്കാവൂര്‍ റോഡ് സന്ധിക്കുന്ന ഭാഗം മുതല്‍ കടയ്ക്കാവൂര്‍ റോഡ് വഴി പാടിയ്ക്കവിളാകം ക്ഷേത്രത്തിന് മുന്നിലെത്തി അവിടെ നിന്നും ഡയറ്റ് ക്വാര്‍ട്ടേഴ്സ് റോഡിലൂടെ വീരളം പച്ചംകുളം റോഡിലെത്തി അവിടെ നിന്നും പച്ചംവിളം റോഡിലൂടെ കിഴക്കുപുറം ഏലാ വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  12. കിഴക്കുപുറം ഏലായില്‍ നിന്നും ഏലാ റോഡ് വഴി എം.ആര്‍.ലൈന്‍ വഴി മാര്‍ക്കറ്റ് റോഡില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍ എച്ച് വരെയുള്ള പ്രദേശം.
  13. ടി മാര്‍ക്കറ്റ് റോഡില്‍ കൂടി ക്ലബ്ബ് റോഡ് വഴി മേലാറ്റിങ്ങല്‍ കടവ് റോഡ് വഴി വാമനപുരം നദിയില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍ എച്ച് വരെയുള്ള പ്രദേശം.
  14. മേലാറ്റിങ്ങല്‍ കടവില്‍ നിന്നും പൂവമ്പാറ മേലാറ്റിങ്ങല്‍ റോഡ് വഴി വിളപ്പുറം റോഡില്‍ കൂടി ആലംകോട് കടയ്ക്കാവൂര്‍ റോഡ് സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  15. ടി വിളപ്പുറം റോഡും കടയ്ക്കാവൂര്‍ റോഡും സന്ധിക്കുന്ന ഭാഗം മുതല്‍ ആലംകോട് കടയ്ക്കാവൂര്‍ റോഡിലൂടെ കൊട്ടിയോട് റോഡ് വഴി ചെഞ്ചേരിക്കോണം എലായിലൂടെ മണമ്പൂര് പഞ്ചായത്തിന്‍റെ അതിര്‍ത്തിയില്‍ കൂടി കൊച്ചുവിള റോഡ് ദേശീയപാതയില്‍ അവസാനിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം എന്‍.എച്ച്.വരെയുള്ള പ്രദേശം.
  16. പ്രാഥമികമേഖലയുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന ടി റോഡുകള്‍ക്ക് അഭിമുഖമായിട്ടുള്ളതും റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നതുമായ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും പ്രാഥമിക മേഖലയില്‍ ഉള്‍പ്പെടുന്നതാണ്.

ദ്വിതീയ മേഖല

  1. ഉഷസ് ലൈനും മണ്ണൂര്‍ഭാഗം റോഡും സന്ധിക്കുന്ന ഭാഗം മുതല്‍ മണ്ണൂര്‍ഭാഗംറോഡ് വഴി ചൂരോട് റോഡില്‍ എത്തി അവിടെ നിന്നും നഗരാതിര്‍ത്തിയില്‍ കൂടി വാമനപുരം നദിയിലെത്തി വലതുഭാഗം പ്രഥമമേഖലയുടെ അതിര്‍ത്തി
    വരെയുള്ള പ്രദേശം
  2. കരിച്ചിയില്‍ തോട്ടില്‍ നിന്നും കൈരളി ജംഗ്ഷനില്‍ എത്തി അവിടെ നിന്നും തച്ചൂര്‍കുന്ന് റോഡിലൂടെ കീഴേവിള റോഡ് വഴി പരവൂര്‍കോണം റോഡിലെത്തി അവിടെ നിന്നും പരവൂര്‍കോണം എല്‍ പി എസിന്‍റെ തെക്കുഭാഗത്തു കൂടി ആറാട്ടുകടവ് റോഡില്‍ സന്ധിച്ച് അവിടെ നിന്നും പ്ലാവിള റോഡില്‍ കൂടി വാട്ടര്‍സപ്ലൈ റോഡില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം പ്രാഥമിക മേഖലയുടെ അതിര്‍ത്തി വരെയുള്ള പ്രദേശം.
  3. പ്ലാവിളറോഡും വാട്ടര്‍സപ്ലൈ റോഡും സന്ധിക്കുന്ന ഭാഗം മുതല്‍ അയിലം റോഡ് വരെയും അവിടെ നിന്നും കൊച്ചാലുംമൂട് റോഡില്‍ ദേവസ്വംകോളനി റോഡില്‍ കൂടി കൊച്ചാലുംമൂട് ടോള്‍മുക്ക് റോഡില്‍ സന്ധിക്കുന്ന ഭാഗം കാളിമുക്ക് ജംഗ്ഷന്‍ വരെയുള്ളതിന്‍റെ വലതുഭാഗം പ്രാഥമികമേഖലയുടെ അതിര്‍ത്തി വരെയുള്ള പ്രദേശം.
  4. കൊച്ചാലുംമൂട് റോഡ് ടോള്‍മുക്ക് റോഡില്‍ കാളിമുക്ക് ജംഗ്ഷന്‍ മുതല്‍ ടോള്‍മുക്കില്‍ വെഞ്ഞാറമൂട് റോഡില്‍ സന്ധിക്കുന്ന ഭാഗത്തെത്തി അവിടെ നിന്നും വെഞ്ഞാറമൂട് റോഡില്‍ കൂടി തെരുവ് ജംഗ്ഷനിലെത്തി ആനൂപ്പാറ റോഡില്‍ കൂടിയുള്ള ആദ്യ നടവഴിയില്‍ കൂടി ചിറ്റാറ്റിന്‍കര ഏലായിലെത്തി മോര്‍ച്ചറി റോഡും നവഭാരത് റോഡും സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം പ്രാഥമികമേഖലയുടെ അതിര്‍ത്തി വരെയുള്ള പ്രദേശം.
  5. നവഭാരത് റോഡും മോര്‍ച്ചറി റോഡും സന്ധിക്കുന്ന ഭാഗം മുതല്‍ അയ്യങ്കാളി ജംഗ്ഷനില്‍ കൂടി ചിറ്റാറ്റിന്‍കര റോഡില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം പ്രാഥമികമേഖലയുടെ അതിര്‍ത്തി വരെയുള്ള പ്രദേശം.
  6. പ്രാഥമികമേഖലയുടെ അതിര്‍ത്തിയില്‍ നിന്നും വെള്ളൂര്‍കോണം കടുവയില്‍ തോട് വഴി ആറ്റിങ്ങല്‍ ചിറയിന്‍കീഴ് റോഡില്‍ വിളയില്‍മൂല സന്ധിക്കുന്ന ഭാഗം വരെയും വിളയില്‍മൂലയില്‍ നിന്നും സംസ്കാര റീഡിംഗ് റൂമിന്‍റെ പിന്നിലുള്ള റോഡ് ചിറയിന്‍കീഴ് റോഡ് സന്ധിക്കുന്ന ഭാഗം വരെയും വിളയില്‍മൂല ചന്തയുടെ ഭാഗത്ത് നിന്നും ആരംഭിക്കുന്ന റോഡില്‍ കൂടി കൊടുമണ്‍ റോഡ് വഴി കൊല്ലമ്പുഴ നവോദയ ജംഗ്ഷന്‍ റോഡില്‍ സന്ധിച്ച് അവിടെ നിന്നും തിരുവാറാട്ട്കാവ് ദേവിക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കൂടി കടയ്ക്കാവൂര്‍ റോഡില്‍ സന്ധിക്കുന്ന ഭാഗം വരെയുള്ളതിന്‍റെ വലതുഭാഗം പ്രാഥമിക മേഖല അതിര്‍ത്തി വരെയുള്ള പ്രദേശം
  7. ആറ്റിങ്ങല്‍ കടയ്ക്കാവൂര്‍ റോഡില്‍ നിന്നും ആരംഭിച്ച് തോട്ടവാരം വഴി പുളിയങ്കോട് ജംഗ്ഷനിലെത്തി അവിടെനിന്നും തോട്ടവാരം ഇടവഴി കടവില്‍ വാമനാപുരം നദിയില്‍ അവസാനിക്കുന്ന ഭാഗം വരെയും അവിടെ നിന്നും വാമനാപുരം നദിക്ക് സൈഡിലൂടെ മേലാങ്കോട്കാവ് വരെയുള്ളതിന്‍റെ വലതുഭാഗം പ്രാഥമിക മേഖല അതിര്‍ത്തി വരെയുള്ള പ്രദേശം
  8. പൂവമ്പാറ ഗുരുനാഗപ്പന്‍കാവ് റോഡില്‍ മേലാറ്റിങ്ങല്‍ കടവ് മുതല്‍ ഗുരുനാഗപ്പന്‍കാവ് ജംഗ്ഷന്‍വരെയും അവിടെ നിന്നും ചെഞ്ചേരിക്കോണം ഏലാ നഗരസഭാതിര്‍ത്തി വരെയുള്ളതിന്‍റെ വലതുഭാഗം പ്രാഥമിക മേഖല അതിര്‍ത്തി വരെയുള്ള പ്രദേശം.
  9. ദ്വിതീയ മേഖലയുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന ടി റോഡുകള്‍ക്ക് അഭിമുഖമായിട്ടുള്ളതും റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നതുമായ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും ദ്വിതീയമേഖലയില്‍ ഉള്‍പ്പെടുന്നതാണ്.

തൃതീയമേഖല

പ്രാഥമിക മേഖലയിലും ദ്വിതീയ മേഖലയിലും ഉള്‍പ്പെടാത്ത മറ്റ് പ്രദേശങ്ങള്‍.

റോഡുകളുടെ തരം തിരിവ്

  1. നാഷണല്‍ ഹൈവെ
    മാമം മുതല്‍ കൊച്ചുവിള റോഡുവരെയുള്ള ദേശീയപാത
  2. സംസ്ഥാന ഹൈവെ - ഇല്ല
  3. ജില്ലാ റോഡുകള്‍
    1. കിഴക്കേ നാലുമുക്ക് മുതല്‍ ഗേള്‍സ് ഹൈസ്ക്കൂള്‍ വരെയും കൊല്ലമ്പുഴ പാലം വരെയും.
    2. കച്ചേരി നടമുതലുള്ള ചിറയിന്‍കീഴ് റോഡ്.
    3. ചെറുവള്ളിമുക്ക് എന്‍.ഇ.എസ്.ബ്ളോക്ക് റോഡ്.
    4. അയിലം റോഡ്
    5. വെഞ്ഞാറമൂട് റോഡ്
    6. ആലംകോട് - കടയ്ക്കാവൂര്‍ റോഡ്
    7. ആലംകോട്- കിളിമാനൂര്‍ റോഡ്
    8. മാര്‍ക്കറ്റ് റോഡ്-കൊല്ലമ്പുഴ റോഡ്
  4. ഒന്നാംതരം റോഡുകള്‍
    1. ബി.റ്റി.എസ്.റോഡ്.
    2. ടൗണ്‍ യു.പി.എസ്. മുതല്‍ വീരളം ക്ഷേത്രം വരെയുള്ള റോഡ്
    3. ആറ്റിങ്ങല്‍ ഗ്രാമം റോഡ്.
  5. രണ്ടാംതരം റോഡുകള്‍
    1. അവനവന്‍ചേരി അമ്പലംമുക്ക് റോഡ്
    2. അവനവന്‍ചേരി ക്ഷേത്രം കൊച്ചാലുമൂട് റോഡ്
    3. അവനവന്‍ചേരി ക്ഷേത്രം ഗ്രാമം റോഡ്
    4. ഹൗസിംഗ് ബോര്‍ഡ് റോഡ്
    5. വാട്ടര്‍ സപ്ളൈ റോഡ്
    6. പൈപ്പ് ലെയിന്‍ പോളിടെക്നിക് റോഡ്
    7. ശാന്തി നഗര്‍ റോഡ്
    8. കോസ്മോ ഗാര്‍ഡന്‍ റോഡ്
    9. അവനവന്‍ചേരി തെരുവ് ആനുപ്പാറ റോഡ്
    10. നവഭാരത് റോഡ്
    11. ചിറ്റാറ്റിന്‍കര റോഡ്
    12. നവോദയ കൊച്ചാലുംമൂട് റോഡ്
    13. കൊടുമണ്‍ ക്ഷേത്രം റോഡ്
    14. രാമച്ചംവിള- കാട്ടുംപുറം റോഡ്
    15. വിളയില്‍മൂല - മാര്‍ക്കറ്റ് റോഡ്
    16. ആറ്റിങ്ങല്‍ ക്ളബ് റോഡ്
    17. കുഴിയില്‍മുക്ക് കുലയറക്കടവ് റോഡ്
    18. എം.ആര്‍.ലെയിന്‍ റോഡ്
    19. കൊട്ടിയോട് റോഡ്
    20. വിരുന്തിയോട് റോഡ്
    21. എല്‍.എം.എസ്.റോഡ്
    22. റെസ്റ്റ് ഹൗസ് റോഡ്
    23. വാഴപ്പള്ളി റോഡ്
    24. പാര്‍ക്ക് ലൈന്‍ റോഡ്
    25. പൂവന്‍പാറ, മേലാറ്റിങ്ങല്‍, ഗുരുനാഗപ്പന്‍കാവ് റോഡ്
    26. മണ്ണൂര്‍ഭാഗം - ആലംകോട് എല്‍.പി.എസ്.റോഡ്.
    27. വീരളം പച്ചംകുളം റോഡ്
    28. മങ്കാട്ടുമൂല റോഡ്
    29. മൃഗാശുപത്രി വേളാര്‍ക്കുടി റോഡ്
    30. ഐ.റ്റി.ഐ.റോഡ്
    31. പുളിമൂട് മണ്ണൂര്‍ഭാഗം റോഡ്
    32. അവിക്സിന് എതിര്‍വശത്തുള്ള റോഡ്
    33. കൊച്ചുവിള റോഡ്
    34. വട്ടവിള റോഡ്
    35. തച്ചൂര്‍കുന്ന് പനവേലി റോഡ്
    36. ആര്‍.എന്‍.പി.ലെയിന്‍ കരിച്ചിയില്‍ റോഡ്
    37. രാമവര്‍മ്മ ലെയിന്‍ റോഡ്
    38. വി.വി.ക്ളീനിക് റോഡ്
    39. കുറിപ്പ് ലെയിന്‍
    40. മാമം കാട്ടുംപുറം റോഡ്
    41. മാമം കുന്നുംപുറം റോഡ്
    42. വേലന്‍കോണം റോഡ്
    43. രാമവര്‍മ്മ ലെയിന്‍ കോളനി- പോളിടെക്നിക്ക് റോഡ്
    44. സ്റ്റേഡിയം റോഡ്
    45. കെ.എസ്.ഇ.ബി.മാളിയേക്കല്‍ റോഡ്
    46. വട്ടവിള കാഞ്ഞിരംകോണം റോഡ്
    47. ബി.എച്ച്.എസ്.റോഡ്
    48. വയലിക്കുളം റോഡ്

      5 മീറ്ററിലധികം വീതിയുള്ള മറ്റ് റോഡുകളും.
  6. മറ്റ് റോഡുകള്‍
    മുകളില്‍ പറയാത്ത എല്ലാ റോഡുകളും മറ്റ് റോഡുകളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

സെക്രട്ടറി
ആറ്റിങ്ങല്‍ നഗരസഭ