English| മലയാളം

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു. ജനനമോ മരണമോ നടന്നാല്‍  ഇലക്ട്രോണിക്  സംവിധാനത്തിലൂടെ  ആശുപത്രിയില്‍ നിന്നും നഗരസഭയിലെത്തുന്ന വിശദാംശങ്ങള്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യപ്പെടുകയും ബന്ധപ്പെട്ടവര്‍ ആശുപത്രി വിടുന്നതിനു മുമ്പ് സെക്ഷന്‍12 സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നത് സേവന ഹോസ്പിറ്റല്‍ കിയോസ്ക് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ്. ടി പദ്ധതി ആറ്റിങ്ങല്‍ നഗരസഭാപരിധിയിലെ അമര്‍ ആശുപത്രി, വി വി ക്ലിനിക്, സമദ് ആശുപത്രി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്