വില്ലേജ് : 1 ആറ്റിങ്ങല്‍ 2 അവനവഞ്ചേരി 3 ആലംകോട് 4 കിഴുവിലം 5 ഇടയ്ക്കോട് 6 മണമ്പൂര്‍ 7 കീഴാറ്റിങ്ങല്‍
താലൂക്ക് : ചിറയിന്‍കീഴ്
അസംബ്ലി മണ്ഡലം : ആറ്റിങ്ങല്‍
പാര്‍ലമെന്റ് മണ്ഡലം : ചിറയിന്‍കീഴ്
അതിരുകള്‍
കിഴക്ക് : കരവാരം മുദാക്കല്‍ പഞ്ചായത്തുകള്‍ തെക്ക് : കിഴുവിലം പഞ്ചായത്ത് പടിഞ്ഞാറ് : കടയ്ക്കാവൂര്‍ , മണമ്പൂര്‍ പഞ്ചായത്തുകള്‍ വടക്ക് : മണമ്പൂര്‍ പഞ്ചായത്ത്
ഭൂപ്രകൃതി
ഭൂപ്രകൃതി അനുസരിച്ച് ഇടനാടന്‍ കുന്നുകള്‍ , ചെരിവുകള്‍ . ചതിപ്പുകള്‍ , നദിതീരങ്ങള്‍ , വയല്‍ സമതലങ്ങള്‍ , ചെറുകുന്നുകള്‍ , ഭൂപ്രകൃതി എന്നിങ്ങനെ തരംതിരിക്കാം. വെട്ടുകല്ല്, കണിമണ്‍ കലര്‍ന്ന പശിമരാശി മണ്ണ്, മണല്‍ എറിയ പശിമരാശി മണ്ണ് ഇതൊക്കെയാണ് ഇവിടുത്തെ മണ്ണിനങ്ങള്‍ .
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
മിഷന്‍ മുക്കിലും, ചന്ത റോഡിലുമുള്ള ക്രിസ്തീയാരാധാനാലയങ്ങള്‍ ഏറെപഴക്കം ചെന്നവയാണ്. ആറ്റിങ്ങള്‍ , ആലംകോട്, അവനവഞ്ചേരി, മാമം എന്നീ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം പള്ളികള്‍ പ്രസിദ്ധമാണ്. തിരുവറാട്ടുകാവ് ദേവീ ക്ഷേത്രം, കൊടുമണ്‍ ശിവക്ഷേത്രം, വിരളം ക്ഷേത്രം, അവനവഞ്ചേരി ഇണ്ടളയപ്പന്‍ കോവില്‍ എന്നിവ പ്രസിദ്ധ ഹിന്ദു ആരാധനാലയങ്ങളാണ്.