English| മലയാളം

ഹോസ്പിറ്റല്‍ കിയോസ്ക് ഉദ്ഘാടനം

ആറ്റിങ്ങല്‍ നഗരസഭ ജനസേവനകേന്ദ്രം വഴി നല്‍കുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ കൃത്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശാനുസരണം  നടപ്പാക്കുന്ന ഹോസ്പിറ്റല്‍ കിയോസ്കിന്‍റെ നഗരസഭാതല ഉദ്ഘാടനം 21/03/2012  ബുധന്‍ രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങല്‍ അമര്‍ മെറ്റേണിറ്റി & ഫെര്‍ട്ടിലിറ്റി സെന്‍ററില്‍ വെച്ച് ബഹു. നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ.എം.പ്രദീപ് നിര്‍വ്വഹിച്ചു.  ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ജമീല അദ്ധ്യക്ഷത വഹിച്ചു.  ബഹു.മുനിസിപ്പല്‍ സെക്രട്ടറി ശ്രീ.കെ.ഹരികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  അമര്‍ ഹോസ്പിറ്റല്‍ എം ഡി ഡോ.പി.രാധാകൃഷ്ണന്‍ നായര്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ശ്രീമതി.എസ്.ശ്രീകുമാരി, ശ്രീമതി.പ്രേമകുമാരി ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ  ശ്രീ. ആര്‍.രാമന്‍കുട്ടി, ശ്രീ.അവനവഞ്ചേരി രാജു,  വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി.വി.ശ്രീകുമാരി, ഐ കെ എം (ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍) ടീം ലീഡര്‍ ശ്രീ.സുരേന്ദ്രന്‍പിള്ള, നഗരസഭാ ജനന-മരണ രജിസ്ട്രാര്‍ ശ്രീ.കെ.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.    ടി പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ആറ്റിങ്ങല്‍ നഗരസഭാപരിധിയിലെ അമര്‍ ആശുപത്രി, വി വി ക്ലിനിക്, സമദ് ആശുപത്രി എന്നിവിടങ്ങളില്‍ നടക്കുന്ന ജനന-മരണ റിപ്പോര്‍ട്ടുകളിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും അവ തല്‍സമയം ഇലക്ട്രോണിക് സംവിധാനത്തിലൂടെ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുവാനും പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ടി ആശുപത്രിയില്‍ വെച്ചു തന്നെ നല്‍കുവാനും കഴിയുന്നു.  ടി പദ്ധതി നടപ്പിലാക്കുന്നതിന്‍റെ സാങ്കേതിക സഹായം നല്‍കുന്നത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ആണ്.