English| മലയാളം

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം

NEFT സംവിധാനമുള്ള ബാങ്കുകളിലെ സേവിങ്ങ്സ് അക്കൌണ്ടുകളോ പോസ്റ്റ്ഓഫീസിലെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകളോ ഉള്ള ഗുണഭോക്താക്കള്‍ക്ക് അവരുടെ അക്കൌണ്ട്പെന്‍ഷന്‍  ലഭിക്കുന്നതിനായി ബന്ധിപ്പിക്കാവുന്നതാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളോ മറ്റു ശാരീരിക മാനസിക വെല്ലുവിളികള്‍നേരിടുന്നവര്‍ക്ക് മണിഓര്‍ഡര്‍സംവിധാനം ഉപയോഗിക്കാവുന്നതാണ്. 2015 ഏപ്രില്‍മാസംമുതല്‍ഡി.ബി.റ്റി സംവിധാനം നിലവില്‍ വന്നിരിക്കുകയാണ്. ഈ സംവിധാനത്തിലേക്ക് മാറുന്നതിനായി  അക്കൌണ്ട്വിവരങ്ങളും ആധാര്‍ നമ്പറും നഗരസഭയില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം പെന്‍ഷന്‍തുക ലഭ്യമാകില്ല. 

 

ഗുണഭോക്താവിന്റെ പെന്‍ഷന്‍വിവരങ്ങള്‍ അറിയുന്നതിനായി :

http://welfarepension.lsgkerala.gov.in/DBTPensionersSearch.aspx എന്ന വെബ്ലിങ്കില്‍ നോക്കുക 

 

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന അഞ്ചു തരം ക്ഷേമ പെന്‍ഷനുകളാണ് നിലവില്‍ DBTസംവിധാനത്തിലൂടെ വിതരണം നിര്‍വഹിക്കുന്നത്.

1.       ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ 

          1.       80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്  : 1200/month

          2.      80 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് : 600/month 

 2.      ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍

           1.       80 ശതമാനത്തിനു മുകളില്‍ : 1100/month

           2.      80 ശതമാനത്തിനു താഴെ: 800/month

3.       ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ : 800/month

4.       അമ്പതു വയസിനു മുകളില്‍പ്രായമായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍: 800/month

5.       കര്‍ഷക തൊഴിലാളി പെന്‍ഷന്‍: 600/month