English| മലയാളം

വസ്തു നികുതി പുനര് നിര്ണ്ണയിച്ചുകൊണ്ടുള്ള വിജ്ഞാപനം

വസ്തു നികുതി പുനര് നിര്ണ്ണയിച്ചുകൊണ്ടുള്ള വിജ്ഞാപനം

No. R1-12905/11   തീയതി  24/02/2012

2011 ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും  സേവന ഉപ നികുതിയും  സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ പ്രകാരം 10/1/2012-ലെ 11-ാം നമ്പര്‍ കൌണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ നഗരസഭ പ്രദേശത്തുള്ള കെട്ടിടങ്ങള്‍ക്ക് തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വസ്തു നികുതി, സേവന ഉപനികുതി നിരക്കുകള്‍ നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നു.

  1. വസ്തു നികുതി നിരക്കുകള്

  2. ക്രമ നമ്പര്‍ കെട്ടിടങ്ങളുടേയും ഉപവിഭാഗങ്ങളുടേയും വിവരണം. വസ്തു നികുതി നിരക്കുകള്‍ ഒരു ചതുരശ്ര മീറ്ററിന്
    1 പാര്‍പ്പിട ആവശ്യത്തിന് ഉള്ളവ 13
    2 വാണിജ്യ ആവശ്യത്തിനുള്ളവ  
      1. 100 ച.മീ.വരെ തറ വിസ്തീര്‍ണ്ണമുള്ള ഹോട്ടലുകള്‍, റസ്റാറന്റുകള്‍, ഷോപ്പുകള്‍, ഗോഡൌണുകള്‍ 70
      2. 100 ച.മീ.ന് മുകളില്‍ തറ വിസ്തീര്‍ണ്ണമുള്ള ഹോട്ടലുകള്‍, റസ്റാറന്റുകള്‍,ഷോപ്പുകള്‍, ഗോഡൌണുകള്‍ 90
      3. 200 ച.മീ.വരെ തറ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഷോപ്പിംഗ് മാളുകള്‍ 70
      4. 200 ച.മീ.ന് മുകളില്‍ തറ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഷോപ്പിംഗ് മാളുകള്‍ 130
      5. ബങ്കുകള്‍, പെട്ടിക്കടകള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍, ഫ്യൂവല്‍ സ്റേഷനുകള്‍ 60
    3 ഓഫീസ് ഉപയോഗത്തിനുള്ളവ (വ്യവസായശാലകളോടനുബന്ധിച്ചുള്ള ഓഫീസ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ) 60
    4 വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ      14
    5 ആശുപത്രികള്‍          14
    6 അസംബ്ളി കെട്ടിടം, കണ്‍വെന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയം, സിനിമ തിയേറ്റര്‍, കല്യാണ മണ്ഡപം, ലോഡ്ജ്. 50
    7 വ്യവസായ ആവശ്യത്തിനുള്ളവ  
      1. കൈത്തറി ഷെഡ്, കയര്‍പിരി ഷെഡ്, കശുവണ്ടി ഫാക്ടറി ഷെഡ്, മത്സ്യസംസ്ക്കരണ ഷെഡ്, ലൈവ്സ്റോക്ക് ഷെഡ്, കരകൌശല നിര്‍മ്മാണ ഷെഡ്, പട്ടുനൂല്‍ ഷെഡ്, സ്റോറേജ് ഷെഡ്, പീലിംഗ് ഷെഡ്, കൈത്തൊഴില്‍ ഷെഡ്, ഇഷ്ടിക, ചൂള, തടിമില്‍. 25
      2. ഇതര വ്യവസായ ആവശ്യത്തിന് ഉള്ളവ 60
    8 റിസോര്‍ട്ടുകള്‍            90
    9 അമ്യൂസ്മെന്റ് പാര്‍ക്ക് 50
    10 മൊബൈല്‍ ടെലിഫോണ്‍ ടവര്‍ 500
  3. സേവന ഉപനികുതി നിരക്കുകള്‍
    1. ശുചിത്വ പരിപാലനം  -    വസ്തു നികുതിയുടെ   4%
    2. ജലവിതരണം          -    വസ്തു നികുതിയുടെ  3%
    3. തെരുവ് വിളക്കുകള്‍   -    വസ്തു നികുതിയുടെ  2%
    4. ഡ്രെയിനേജ്               -    വസ്തു നികുതിയുടെ  1%

മേല്‍ പറഞ്ഞിട്ടുള്ള നികുതി നിരക്കുകള്‍ക്ക് -01/04/2011 മുതല്‍ അഞ്ച് വര്‍ഷക്കാലം പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.  നഗരസഭ പ്രദേശത്തെ മേഖലകളായി തിരിച്ചിട്ടുള്ളതും, റോഡുകള്‍ തരം തിരിച്ചിട്ടുള്ളതുമായ വിവരങ്ങള്‍ നോട്ടീസ് ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്

സെക്രട്ടറി 
ആറ്റിങ്ങല്‍ നഗരസഭ