English| മലയാളം

പുതിയതായി നിര്മ്മിച്ച കടമുറികള്‍ പുനര്‍ ലേലം ചെയ്തു നല്കുന്നു

 ആറ്റിങ്ങല്‍ നഗരസഭ ആറ്റിങ്ങല്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ പുതിയതായി നിര്‍മ്മിച്ച കടമുറികള്‍ 12/09/14 - ല് പകല്‍ 11 മണിക്ക് നഗരസഭ കൌണ്‍സില്‍ ഹാളില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു നല്‍കുന്നു. ലേല കലാവധി ലേലം ഉറപ്പിക്കുന്ന തീയതി മുതല്‍ 2014 മാര്‍ച്ച് 31 വരെയാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10.30 –ന് മുന്പായി ഓരോ കടമുറിക്കും നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും, ബാങ്ക് ഗ്യാരണ്ടി, ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡുമായി ഹാജരാകേണ്ടതാണ്.   ഇവ ഹാജരാക്കാത്ത വരെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല. ലേല ദിവസം പൊതു അവധി പ്രഖ്യാപിക്കുകയോ അവിചാരിത കാരണത്താല്‍ ഓഫീസ് പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ തൊട്ടടുത്ത ദിവസം ലേലം നടത്തുന്നതുമായിരിക്കും. നഗരസഭാ കൌണ്‍സില്‍ അംഗീകരിച്ചു. നടപ്പിലാക്കിയിട്ടുള്ള ലേല വ്യവസ്ഥകള്‍ ലേലംകൊള്ളുന്ന ലൈസന്‍സി പൂര്‍ണ്ണമായും പാലിക്കേണ്ടതാണ്. ലേലത്തിനു പുറമേ മുദ്രവെച്ച ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷന് സ്വീകരിക്കുന്ന അവസാന തീയതി . 11/09/2014 3 പി എം വരെ. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം ഒടുക്കേണ്ടതാണ്. ലേലം കഴിഞ്ഞാലുടന്‍ ക്വട്ടേഷന്‍ തുറക്കുന്നതും, ക്വട്ടേഷന്‍, ലേലം ഇവയില്‍ നഗരസഭാ കൌണ്‍സില്‍ അംഗീകരിക്കുന്ന ഏറ്റുവും കൂടിയ തുക ക്വാട്ട് ചെയ്ത വ്യക്തിയുടെ പേരില്‍ ലേലം സ്ഥിരപ്പെടുത്തുന്നതും സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് ഡെപ്പോസിറ്റ് ഒടുക്കി എഗ്രിമെന്‍റ് വയ്ക്കേണ്ടതുമാണ്.

       പ്രവര്‍ത്തി ദിവസങ്ങളി‍ല്‍ ആര്‍4 സെക്ഷനില്‍ നിന്നും ഇതു സംബന്ധിച്ച വിശദവിവരങ്ങല്‍ അറിയാവുന്നതാണ്.

 

ഇനവിവരം

അസ്സസ്സ് മെന്‍റ് നമ്പര്‍, പ്ലിന്ത് ഏരിയ

ഡെപ്പോസിറ്റ്

മാസവാടക

നിരതദ്രവ്യം

ഗ്രൌണ്ട്  ഫ്ലോര്‍ റോഡിനഭിമുഖം


XXVI/391(1) കടമുറി 15.36 m2

XXVI/391(2)    ”

XXVI/391(3)    ”

XXVI/391(4)    ”

XXVI/391(5)    ”

XXVI/391(6)    ”

XXVI/391(7)    ”

 


500000


8000        


25000

ഗ്രൌണ്ട് ഫ്ലോര്‍ ചന്തയ്ക്കഭിമുഖം


XXVI/391(9) കടമുറി 8.64 m2

XXVI/391(10)     ”

 


400000

 ”


5000

 ”


20000

 ”

ഫസ്റ്റ് ഫ്ലോര്‍ റോഡിനഭിമുഖം


XXVI/391(14) കടമുറി 16.8  m2

XXVI/391(15) കടമുറി 16.8  m2

XXVI/391(16) കടമുറി 16.8  m2

XXVI/391(17) കടമുറി 16.8  m2

XXVI/391(18) ഹാള്‍ 133.21 m2

 


600000

 ”

 ”

 ”

1000000


8500

8500

8500

8500

25000


30000

30000

30000

30000

50000

 

                                                                                           സെക്രട്ടറി

ആറ്റിങ്ങല്‍ നഗരസഭ