English| മലയാളം

ആറ്റിങ്ങല്‍ നഗരസഭ - പ്രളയ സഹായം

ആറ്റിങ്ങല്‍ നഗരസഭ എട്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ സംഭരിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള  സംഭരണ കേന്ദ്രത്തിലെത്തിച്ചു. നഗരസഭ ഓഫീസില്‍ 4 ദിവസം പ്രവര്‍ത്തിച്ച കളക്ഷന്‍ സെന്‍ററിലൂടെയാണ് സാധനങ്ങള്‍ ശേഖരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം എസ്.എം.വി. സ്കൂളില്‍ ചെയര്‍മാന്‍ എം. പ്രദീപ്‌, വൈസ് ചെയര്‍ പേഴ്സണ്‍ ആര്‍.എസ്. രേഖ, കൌണ്‍സിലര്‍മാരായ കെ.എസ്. സന്തോഷ്‌ കുമാര്‍, പ്രിന്‍സ് രാജ് എസ്.കെ, എം. താഹിര്‍, സി.ആര്‍. ഗായത്രി ദേവി, എസ്. ശോഭന കുമാരി എന്നിവര്‍ ചേര്‍ന്ന് കൈമാറി.