English| മലയാളം

ആറ്റിങ്ങല്‍ നഗരസഭ-കുടുംബശ്രീ പ്രവര്ത്തന റിപ്പോര്ട്ട് -2014-15

 

    ആറ്റിങ്ങല്‍ നഗരസഭ കുടുംബശ്രീ സി.ഡി.എസിനു കീഴില്‍ 31 എ.ഡി.എസുകളും അവയിലായി 261 കുടുംബശ്രീ ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചു വരുന്നു. ആകെ 4986 അംഗങ്ങളാണ് നിലവില്‍ ഉള്‍ പ്പെട്ടിരിക്കുന്നത്.  ഇവരുടെ ആകെ പ്രതിവാര സമ്പാദ്യം 1,99,93,160/- രൂപയും വായ്പ 3,51,67,800/- രൂപയും ആണ്.

       261 അയല്‍ക്കൂട്ടങ്ങളില്‍ 158 എണ്ണം ഗ്രേഡു ചെയ്യുകയുണ്ടായി.  അവയില്‍ 120 എണ്ണം ബാങ്കില്‍ നിന്നും ലിങ്കേജ് വായ്പ എടുക്കുകയുണ്ടായി.  2,12,69,000/- രൂപയാണ് ലിങ്കേജ് വായ്പ ഇനത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളത്.  വായ്പ എടുത്ത 76 അയല്‍ക്കൂട്ടങ്ങള്‍ക്ക് മാച്ചിംഗ് ഗ്രാന്‍റായി 330250 രൂപ ലഭ്യമാക്കിയിട്ടുണ്ട്.  193 അയല്‍ക്കൂട്ടങ്ങള്‍ ആഡിറ്റ് ചെയ്യുകയുണ്ടായി. 

       52 ഗ്രൂപ്പ് സംരഭങ്ങളും 200 ല്‍ പരം വ്യക്തിഗത സംരംഭങ്ങളും സി.ഡി.എസിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.  കൂടാതെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള 247 പേര്‍ക്ക് ജി.ഒ.റ്റി രിശീലനവും 137 പേര്‍ക്ക് ഇ.ഡി.പി പരിശീലനവും 44 പേര്‍ക്ക് സ്കില്‍പരിശീലനവും നല്‍കുകയുണ്ടായി. 

       6 സംരഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും 7 അയല്‍ക്കൂട്ടങ്ങള്‍ക്ക് മാച്ചിംഗ് ഗ്രാന്‍റും ലഭ്യമാക്കുന്നതിനായി ജില്ലാമിഷന്‍ അപേക്ഷ നല്കിയിട്ടുണ്ട്.  അവിടെ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് അവര്‍ക്ക് നല്‍കാവുന്നതാണ്.

       7 ജ.എല്‍.ജി ഗ്രൂപ്പുകളാണ് നിലവില്‍ രജിസ്റ്ററ് ചെയ്ത് പ്രവര്ത്തിച്ചു വരുന്നത്.  അവയില്‍ 2 ഗ്രൂപ്പുകള്‍ വായ്പ ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയൂം 1 എണ്ണത്തിന് വായ്പ ബാങ്കില്‍ നിന്നും അനുവദിക്കുകയും ചെയ്തു.  ഇവര്‍ക്കുള്ള ഏരിയ ഇന്‍സന്‍റീവും പ്രൊഡക്ഷന്‍ ഇന്‍സന്‍റീവും അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് ലഭ്യമാക്കും.

       36 ബാല സഭകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.  എന്നാല്‍ ഇവയില്‍ 15 എണ്ണത്തിനകത്തുമാത്രമാണ് നല്ല രീതിയില്‍ പ്രവര്‍ത്തനം നടക്കുന്നത്.  ബാലസഭ ആര്‍.പി മാരായി 5 പേര്‍ക്ക് നെല്ലനാട് ഗ്രാമപഞ്ചായത്തില്‍ വെച്ച് പരിശീലനം നല്‍കുകയുണ്ടായി.

       കുടുംബശ്രീ സ്ത്രീ സുരക്ഷാഭീമായോജന എന്ന പേരില്‍ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുകയും അതില്‍ അംഗമായ 1452 പേരുടെ പ്രീമിയം തുകയായി 217800/- രൂപ ജില്ലാമിഷനില്‍ അടയ്ക്കുകയും ചെയ്തു.  ഇതിന്‍റെ തുടര്‍നടപടികള്‍ എല്‍.ഐ.സി യില്‍ നടന്നു വരുന്നു.

       കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പരിശീലനത്തിനായി ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട 29 കുട്ടികളെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് ജില്ലാമിഷന്‍റെ നിര്‍ദ്ദേശപ്രകാരം യൂടെക് സെന്‍ററില്‍ വെച്ച് പരിശീലനം നല്‍കുകയുണ്ടായി.

       പോളിടെക്നിക്, ഐ.റ്റി.ഐ, എഞ്ചിനീയറിംഗ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ വനിതാ കാന്‍റീന്‍ ആരംഭിക്കുകയുണ്ടായി.

       വനിതാ വ്യവസായിക യൂണിറ്റില്‍ വര്‍ണ്ണം എന്ന പേരില്‍ റെക്സിന്‍ ബാഗുനിര്‍മ്മാണ യൂണിറ്റും ആര്‍ടെക് സൊല്യൂഷന്‍സ് എന്ന പേരില്‍ കമ്പ്യൂട്ടര്‍ യൂണിറ്റും ആരംഭിക്കുകയുണ്ടായി. ഓണം വിപണന മേളയും ക്രിസ്തുമസ് മേളയും സംഘടിപ്പിക്കുകയും ഓണം വിപണന മേളയ്ക്ക് ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും മികച്ച സംഘാടനം, വില്‍പ്പന എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

       സ്ത്രീകള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവ ശ്രദ്ധയില്‍പെടുത്തുന്നതിനുമായി ജെന്‍റര്‍ കോര്‍ണര്‍ ആരംഭിക്കുകയൂം പരാതികള്‍ ഇടുന്നതിനായി ബോക്സ് സ്ഥാപിക്കുകയും ചെയ്തു. സി.ഡി.എസിനകത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

       കുടുംബശ്രീ അംഗങ്ങളുടെയും ബാല സഭ അംഗങ്ങളുടെയും രചനകള്‍ ഉള്‍ പ്പെടുത്തി മികവ് എന്ന പേരില്‍ പുസ്തകം പ്രകാശനം ചെയ്യുകയുണ്ടായി.

       മെന്‍റര്‍ അയല്‍ക്കൂട്ടതലത്തില്‍ സ്വയം വിലയിരുത്തല്‍ നടത്തുകയും അതില്‍ 73 മാര്‍ക്കില്‍ കൂടുതല്‍ നേടിയ അയല്‍ക്കൂട്ടങ്ങളെ മെന്‍റര്‍ അയല്‍ക്കൂട്ടം എന്ന് തീരുമാനിക്കുവാനും ജില്ലാമിഷനില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഇവരെ ജില്ലാമിഷന് വന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാവും മെന്‍റര്‍ അയല്‍ക്കൂട്ടം ആക്കുന്നത് അത്തരത്തില്‍ ബുക്കുകള്‍ പരിശോധിച്ച് മാര്‍ക്കുകള്‍ രേഖപ്പെടുത്തുകയുണ്ടായി.

       അഗതി പുനരധിവാസവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ആശ്രയ പദ്ധതിയില്‍ 36 അംഗങ്ങളാണ് ഉള്‍ പ്പെട്ടിരിക്കുന്നത്.  ഇവര്‍ക്കുള്ള ധനസഹായം നല്‍കി വരുന്നു.  കൂടാതെ രണ്ടാം ഘട്ട ആശ്രയയിലേയ്ക്കായി അംഗങ്ങളെ ഉള്‍‍പ്പെടുത്താനായി സര്‍ വ്വേ നടന്നു വരുകയാണ്.