English| മലയാളം

ആറ്റിങ്ങല്‍ നഗരസഭ- കുടുംബശ്രീ ഓണം വിപണന മേള 25.08.2014 മുതല്‍ 06.09.2014 വരെ.

        

       പൊന്നിന്‍ ചിങ്ങമാസത്തില്‍ മലയാളികളുടെ പൊന്നോണത്തെ വരവേല്‍ക്കുവാന്‍ നഗരസഭാ കുടുംബശ്രീ യൂണിറ്റുകള്‍ ആറ്റിങ്ങല്‍ നഗരസഭയുടെ സഹായ സഹകരണങ്ങളോട് കൂടി വിവധയിനം  ഉല്‍പന്നങ്ങളുടെ വിപണി മുന്‍ വര്‍ഷങ്ങളെ പ്പോലെ തന്നെ ഈ വര്‍ഷവും അതിഗംഭീരമായി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.  25.08..2014-ാം തീയതി ആരംഭിച്ച് കുടുബശ്രീ ഓണം വിപണനമേള-2014 ബഹുമാനപ്പെട്ട നഗരസഭാഅദ്ധ്യക്ഷ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു.  ഉപാദ്ധ്യക്ഷന്‍ ശ്രീ.എം.പ്രദീപ്, സി.ഡി.എസ്.ചെയര്‍ പേഴ്സണ്‍ ശ്രീമതി. എസ്.ഗിരിജ, നഗരസഭാ സെക്രട്ടറി ശ്രീ.ജെ. മുഹമ്മദ് ഷാഫി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ആര്‍.രാമന്‍കുട്ടി, മരാമത്ത് കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അവനവഞ്ചേരി രാജു, കൌണ്‍സിലര്‍ ശ്രീ. മുരളീധരന്‍ നായര്‍ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ശ്രീമതി.കെ.എം.രേഖ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

        കുടുംബ ശ്രീയുടെ തനതു വിഭവങ്ങളായ നാടന്‍ പലഹാരങ്ങള്‍ അച്ചാറുകള്‍, കറി പൌഡറുകള്‍, ഫാന്‍സി സാധനങ്ങള്‍ പച്ചക്കറികള്‍, വിവിധയിനം തുണിത്തരങ്ങള്‍ മുതലായവ അണിനിരത്തിയിരിക്കുന്ന വിപണനമേള 06.09.2014 -ന് ആണ് അവസാനിക്കുന്നത്.  എല്ലാ ദിവസവും രാവിലെ 9.00 മണി  മുതല്‍ രാത്രി 9.00 മണി വരെ സ്റ്റാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.