English| മലയാളം

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം

ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന മൂന്നാമത്തെ നഗരസഭയാണ് ആറ്റിങ്ങല്‍. നഗരസഭ നടത്തിവരുന്ന  കാര്യക്ഷമതയാര്‍ന്ന ജനസേവനത്തെ വിശദമായ പരിശോധനയ്ക്കും  വിലയിരുത്തലിനും ശേഷമാണ് ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍റേര്‍ഡൈസേഷന്‍ ആറ്റിങ്ങല്‍ നഗരസഭയ്ക്ക് ഈ പദവി നല്‍കിയത്.  ഇതിന്‍റെ ഭാഗമായി 2008 മുതലുള്ള എല്ലാ രേഖകളും ഫയലുകളും നഗരസഭയിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള റിക്കോർഡ് റൂമിൽ പ്രത്യേക സംവിധാനത്തിലൂടെ സജ്ജീകരിച്ച് കഴിഞ്ഞു. 2008 ന് ശേഷമുള്ള ഏത് രേഖയും 3 മിനിട്ടിനുള്ളിൽ ലഭിക്കത്തക്ക സംവിധാനത്തിൽ ആണ് റെക്കോർഡുകൾ സൂക്ഷിച്ചിരിക്കുന്നത്. ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫ്രണ്ട് ഓഫീസ്, ജനസേവന കേന്ദ്രം, വിവിധ സെക്ഷനുകൾ എന്നിവയുടെ സൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പെട്ടെന്ന് ആവശ്യങ്ങൾ നിറവേറ്റി പോകുന്നതിനുള്ള ക്രമീകരണങ്ങളും താമസിയാതെ ഓഫീസിൽ വരുത്തും. തുടർന്നുള്ള വർഷങ്ങളിലും ഈ പദവി നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്വമായിരിക്കും നഗരസഭ ഏറ്റെടുക്കുക. നഗരസഭയെ ഐ.എസ്.ഒ പദവിയിലെത്തിക്കുന്നതിന് സാഹായിക്കുകയും സഹകരിക്കുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്ത എല്ലാ ജീവനക്കാർക്കും സഹകരിച്ച നാട്ടുകാർക്കും ആവശ്യമായ പ്രോത്സാഹനം നല്‍കിയ മാധ്യമപ്രവർത്തകർക്കും ബഹു. നഗരസഭ ചെയര്‍മാന്‍ നന്ദി രേഖപ്പെടുത്തി.